ഇരിങ്ങാലക്കുട ബൈപ്പാസിൽ കാർ മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്



 തൃശ്ശൂർ  ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ബൈപ്പാസ് റോഡിൽ നിയന്ത്രണങ്ങൾ മറികടന്ന് അമിതവേഗത്തിൽ എത്തിയ കാർ, നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

Post a Comment

Previous Post Next Post