എടവണ്ണയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 



​എടവണ്ണ: ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടക്കര മരുത സ്വദേശി അജ്മൽ ആണ് മരിച്ചത്. ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

​എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അജ്മൽ. മറുകരയിലേക്ക് നീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘവും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സംയുക്തമായി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

​മൃതദേഹം നിലവിൽ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post