കോഴിക്കോട്: രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി.പി. റിയാസ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്.
അപകടം നടന്ന ഉടൻതന്നെ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
