പുനലൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അഞ്ചൽ ഏരൂർ സ്വദേശി



​പുനലൂർ: പുനലൂർ മണിയാറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ സ്വദേശി അഖിൽ സന്തോഷ് (21) ആണ് മരിച്ചത്.

​ചൊവ്വാഴ്ച രാവിലെയാണ് മണിയാർ കുഴിക്കരിക്കത്തിൽ രത്നാകരന്റെ വീടിന്റെ സൺഷെയ്ഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പുനലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമങ്ങളോ അനുഭവപ്പെടുന്നവർക്ക് സഹായത്തിനായി കേരള സർക്കാരിന്റെ 'ദിശ' ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം. നമ്പർ: 1056, 0471-2552056)


Post a Comment

Previous Post Next Post