കോതമംഗലത്ത് ടാങ്കര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. ഇരമല്ലൂർ സ്വദേശികളായ പ്രശാന്ത് കുമാർ, അനീഷ് കുമാർ എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ കോതമംഗലം മാതിരപ്പള്ളിയിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. അമിത വേഗമാണോ അപകടകാരണമെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു
