പേരാമ്പ്ര: ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു 12 വയസ്സുകാരി മരിച്ചു. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും കായണ്ണ പാടയാട്ടുപൊയില്‍ ഷിജുവിന്റെ മകളുമായ നിരഞ്ജനയാണ് മരിച്ചത്.
ബൈക്കിന് പിന്നില്‍ ടിപ്പറിടിച്ചതിനെ തുടര്‍ന്ന് നിരഞ്ജന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച യുവാവും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
