നേമം: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 നേമം: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് പള്ളിമുക്ക് തിരുനെല്ലൂര്‍ ലെയ്ന്‍ താഴെ കുഴിയില്‍ വീട്ടില്‍ സന്തോഷിനെ (40) ആണ് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. കരയ്ക്കാമണ്ഡപം കോലിയക്കോട് റെയില്‍വേ ട്രാക്കിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.



നേമം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post