പുനലൂര്‍: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ്‌ 20 പേര്‍ക്ക്‌ പരുക്കേറ്റു.

 പുനലൂര്‍: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ്‌ 20 പേര്‍ക്ക്‌ പരുക്കേറ്റു. ആവണീശ്വരത്തിന്‌ സമീപം കാഞ്ഞിരത്തുമൂട്ടിലായിരുന്നു അപകടം.


തലവൂര്‍ ഞാറയ്‌ക്കാട്‌ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ്‌ അപകടത്തില്‍പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ടൂറിസ്‌റ്റ് ബസിന്റെ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ റോഡ്‌ വശത്തെ മതിലില്‍ ഇടിച്ച്‌ വാഹനം തലകീഴായി മറിയുകയായിരുന്നു. ശബ്‌ദം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ്‌ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌. ആരുടേയും പരുക്ക്‌ ഗുരുതരമല്ലെന്ന്‌ പോലീസ്‌ പറഞ്ഞു.്‌

Post a Comment

Previous Post Next Post