പട്ടിക്കാട്: ചുവന്നമണ്ണ് പാലത്തിനുസമീപം ബൈക്ക് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
കണ്ണന്പ്ര തിരുവാശേരി പുളിക്കല്ത്തടം വീട്ടില്‍ രഞ്ജിത്ത് (23), സുഹൃത്ത് ആദര്‍ശ് (19) എന്നിവരാണ് അപകടത്തില്‍ പെട്ടത്. രഞ്ജിത്തിന്റെ വലതു കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ബൈക്ക് തലകീഴായി മറിഞ്ഞു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
പാണഞ്ചേരിയില്‍ ബൈക്ക് അപകടം
പട്ടിക്കാട്: പാണഞ്ചേരി ലൈഫ് ആശുപത്രിക്കുസമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിനു പരിക്കേറ്റു. തൃശൂര്‍ അടാട്ട് കടത്തനാട്ട് വീട്ടില്‍ നിധിനാണ് പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് അപകടം.