കര്‍ണാടകയിലെ ഹാവേരിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പോത്തുകല്ല് സ്വദേശി മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്

അപകട വാർത്തകൾ എത്രയും പെട്ടെന്ന് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇

https://chat.whatsapp.com/DVe2lMLwjaSIvIxXneE59P

കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ റാണെബെന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നിലമ്ബൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.

മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് എടപ്പറ്റ വീട്ടില്‍ ഫിറോസ്ഖാന്‍റെയും സൗദത്തിന്‍റെ മകന്‍ സഹല്‍ (24) ആണ് മരിച്ചത്. ബംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വിദ്യാര്‍ഥിയാണ്. കാറിലുണ്ടായിരുന്ന ബന്ധുക്കളായ ഡാനിഷ് അലി അത്തര്‍, ഭാര്യ സൈനബ, സഹലിന്‍റെ സുഹൃത്ത് അശ്വിന്‍ പാട്ടില്‍ എന്നിവരെ പരിക്കുകളോടെ റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഗോവയില്‍നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് 3.50ഓടെ ദേശീയപാതയില്‍ റാണെബെന്നൂരിലെ പാലത്തില്‍വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സഹ്വയാണ് സഹലിന്‍റെ സഹോദരി. അപകടവിവരം അറിഞ്ഞ് നാട്ടില്‍നിന്ന് ബന്ധുക്കള്‍ റാണെബെന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്



Post a Comment

Previous Post Next Post