കോട്ടയം : അമിത വേഗത.. ബൈക്ക് ആപ്പ ഓട്ടോയിലേക്ക് ഇടിച്ച് കയറി.. യുവാവ് മരിച്ചു

https://chat.whatsapp.com/DVe2lMLwjaSIvIxXneE59P

അമിത വേഗത.. ബൈക്ക് ആപ്പ ഓട്ടോയിലേക്ക് ഇടിച്ച് കയറി.. യുവാവ് മരിച്ചു



കോട്ടയത്ത് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു. ഇന്ന് രാത്രി 8.45നായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബൈക്ക് ആപ്പ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അയ്‌നനം മണവത്ത് പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.


പൈനാപ്പിൾ എടുക്കുന്നതിനായി കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. എതിർദിശയിൽ നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

Post a Comment

Previous Post Next Post