ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു.


https://chat.whatsapp.com/DVe2lMLwjaSIvIxXneE59P

ഇടുക്കി : നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു.

പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ 6 മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

പ്രാഥമിക ചികില്‍സകള്‍ നല്‍കിയെങ്കിലും 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കല്ലുപാലം വിജയ മാതാസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Post a Comment

Previous Post Next Post