കാർ ഓടിക്കുന്നതിനിടെയിൽ ഹൃദയാഘാതം; നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇https://chat.whatsapp.com/DVe2lMLwjaSIvIxXneE59P



തിരുവനന്തപുരത്ത് കാർ

ഓടിയ്ക്കുന്നതിനിടെയിൽ ഹൃദയാഘാതത്തെ

തുടർന്ന് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം

എയർപോർട്ടിലെ കരാർ ജീവനക്കാരൻ

നരുവാമൂട് അമ്മാനൂർക്കോണം ടി.സി.

നിവാസിൽ ചന്ദ്രനാണ് മരിച്ചത്. 56

വയസായിരുന്നു. വെള്ളിയാഴ്ച

രാവിലെയാണ് സംഭവം.

ചന്ദ്രൻ വീട്ടിൽ നിന്നും ജോലിക്ക്

പോകുന്നതിനിടെ നേമം പൊലീസ്

സ്റ്റേഷനോട് ചേർന്ന സിഗ്നലിൽ

വെച്ചായിരുന്നു സംഭവം. ഹൃദയാഘാതം

ഉണ്ടായതിനെ തുടർന്ന് അദ്ദേഹം

കാറിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

ഇതിനെ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള

ഒരു കടയിൽ ഇടിച്ചു കയറി. നാട്ടുകാർ

ഓടിക്കൂടിയെങ്കിലും കാർ ലോക്ക്

ചെയ്തിരുന്നതിനാൽ ചന്ദ്രനെ ഉടൻ

പുറത്തെടുക്കൻ കഴിഞ്ഞില്ല.

കാറിന്റെ ചില്ല് തകർത്താണ് ചന്ദ്രനെ

പുറത്തെടുത്തത്. തുടർന്ന് നേമത്തെ

താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും

രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post