https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
പുലാമന്തോള്‍: കയറ്റത്തില്‍നിന്ന് പിന്നിലേക്കിറങ്ങിയ ടോറസ് ലോറി ബസുകളിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ -വളാഞ്ചേരി റൂട്ടില്‍ മാലാപറമ്ബ് സ്വകാര്യ മെഡിക്കല്‍ കോളജിനും എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനുമിടക്കുള്ള കയറ്റത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് അമിതഭാരവുമായി വരുകയായിരുന്ന ലോറി കയറ്റവും വളവുകളും ഉള്ള റോഡില്‍ കയറ്റം കയറിക്കൊണ്ടിരിക്കെ പിറകിലേക്കിറങ്ങുകയായിരുന്നു.
എം.പി.കെ, സി.കെ.ബി എന്നീ ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ടോറസിനു പിറകെ സഞ്ചരിച്ചിരുന്നു. ടോറസ് പിറകിലേക്കിറങ്ങുന്നത് കണ്ട് യാത്രക്കാരില്ലാതെ സഞ്ചരിക്കുകയായിരുന്ന എം.പി.കെ വഴിമാറാന്‍ ശ്രമിച്ചെങ്കിലും പിറകിലുണ്ടായിരുന്ന സി.കെ.ബിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. ടോറസ് വാഹനം റോഡിനു കുറുകെ കിടന്നതിനാല്‍ ഒന്നര മണിക്കൂര്‍ നേരം വാഹന ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
