കാഞ്ഞിരപ്പുഴ: പാലക്കയത്ത് ജീപ്പ്
മറിഞ്ഞ് അഞ്ചു പേർക്ക്
പരിക്കേറ്റു.പാലക്കയം
സ്വാദേശികളായ ലിസി(40),
ചിന്നമ്മ(50), അസൂസ് (58), രാജു
(50), സിന്ധു (45) എന്നിവർക്കാണ്
പരിക്കേറ്റത്.ബുധനാഴ്ച വൈകീട്ട്
5.30 ഓടെയായിരുന്നു
അപകടം.പാലക്കയത്തുനിന്നും
ആറുകിലോമീറ്റർ അകലെയുള്ള
എസ്റ്റേറ്റിൽ നിന്നും ജോലികഴിഞ്ഞു
തൊഴിലാളികളെയും കയറ്റി
വരുകയായിരുന്നു ജീപ്പ്. ഇരുനൂറു
ഏക്കർ എന്ന സ്ഥലത്തിന് സമീപം
എത്തിയതോടെ നിയന്ത്രണം വിട്ട
ജീപ്പ് പത്തടിയോളം താഴ്ചയിലേക്ക്
മറിയുകയായിരുന്നു. ഡ്രൈവർ
അടക്കം അഞ്ചുപേരാണ്
വാഹനത്തിൽ
ഉണ്ടായിരുന്നത്. പരിക്കേറ്റവരെ
വട്ടമ്പലം മദർകെയർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് നൽകിയത് കുഞ്ഞുമുഹമ്മദ് മണ്ണാർക്കാട്
