തൃശൂര്‍: ശങ്കരയ്യര്‍ റോഡില്‍ പോത്തിന്റെ പരാക്രമം. വ്യാപാര സമുച്ചയത്തിലേക്ക് ഓടിക്കയറിയ പോത്ത് നിരവധി പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും വാഹനങ്ങള്‍ ഇടിച്ച് തകര്‍ക്കുകയും ചെയ്തു
ഫയര്‍ ഫോഴ്‌സും പൊലിസും സ്ഥലത്തെത്തിയാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ഒന്നര മണിക്കൂറോളമാണ് പോത്ത് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വ്യാപാര സമുച്ചയത്തില്‍ ഓടിക്കയറിയ പോത്ത് ആദ്യം കണ്ടവരെ കുത്തി വീഴ്ത്തി. വീണവരുടെ ദേഹത്ത് ചവിട്ടി ഓടി. വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്തു. തൃശൂര്‍ നഗരത്തില്‍ വളരെ തിരക്കുള്ള എം.ജി റോഡിനോട് ചേര്‍ന്നാണ് സംഭവം. പോത്തിന് പുറത്തേക്കിറങ്ങാന്‍ കഴിയാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
