താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്



കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന

താമരശേരി കുടുക്കിലുമാരം

സ്വദേശികളായ ഉനൈസ്,

ബന്ധു മുഹമ്മദ് നിഹാൽ,

കാറിലുണ്ടായിരുന്ന കോഴിക്കോട്

സ്വദേശി മിലൻ, കൊച്ചി സ്വദേശി

ഹരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ബെംഗളുരുവിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തേക്ക് കുതിച്ച് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

താമരശേരി ഭാഗത്ത് നിന്നും

വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന

സ്കൂട്ടറിലാണ് കാർ ഇടിച്ചത്. തുടർന്ന് മരത്തിലിടിച്ചാണ് കാർ നിന്നത്.

പരിക്കേറ്റ 4 പേരെയും നിലവിൽ കഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.






Post a Comment

Previous Post Next Post