പാലക്കാട്‌ തച്ചമ്പാറ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ച് മൂന്നു പേർക്ക്പരിക്ക്

 ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ച് മൂന്നു പേർക്ക്പരിക്ക്



ദേശീയ പാതയില്‍ തച്ചമ്ബാറ മുളത്തുപാറയിലാണ് മിനി ലോറിയും ടൂറിസ്റ്റ് ബസും ഇടിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ കോയമ്ബത്തൂര്‍ സ്വദേശിയായ മിനിലോറി ഡ്രൈവറെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിനിലോറി ഡ്രൈവര്‍ കോയമ്ബത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെ മകന്‍ നിസാര്‍ (32), ബസ് യാത്രക്കാരായ പനയമ്ബാടം തെക്കേതില്‍ ലക്ഷ്മി (70), പനയമ്ബാടം തെക്കേതില്‍ പാര്‍വതി (68) എന്നിവര്‍ക്കാണു പരുക്കേറ്റത്.

രാവിലെയാണ് 8:30ന്  ആണ്ന  അപകടം നടന്നത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് മുന്‍പിലുള്ള മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

ഇടിയില്‍ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിച്ചു. സാരമായി പരുക്കേറ്റ മിനിലോറി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങി. മൂന്നു പേരെയും തച്ചമ്ബാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിനിലോറി ഡ്രൈവറെ പിന്നീട് കോയമ്ബത്തൂര്‍ ആശുപത്രിയിലേക്കു മാറ്റി.


Post a Comment

Previous Post Next Post