കാസർഗോഡ് മുന്നാട് ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച്

 കോളേജ് വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു



കാസർകോട് 

മുന്നാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുന്നാട് പീപ്പിള്‍സ് കോളേജിന് സമീപത്താണ് അപകടം. പീപ്പിള്‍സ് കോളേജ് ബി.കോം വിദ്യാര്‍ത്ഥി ദീപക്, തലശ്ശേരി സ്വദേശി മനു മോഹന്‍ എന്നിവര്‍ക്കാണ് പരിക്ക്. ദീപക് ഓടിച്ച കെ.എല്‍ 14 വൈ8236 നമ്പര്‍ ബൈക്കും മനുമോഹന്‍ ഓടിച്ച കെഎല്‍ 58 എച്ച് 9843 നമ്പര്‍ ബൈക്കുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകള്‍ തകര്‍ന്നു.

സാരമായ പരിക്കേറ്റ മനുമോഹനനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ദീപകിനെ ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post