മാതാവുമായി വഴക്ക് ; പത്താം ക്ലാസുകാരി വീട്ടിൽ തൂങ്ങി മരിച്ചു
മാതാവുമായി വഴക്കിട്ട് പത്താം ക്ലാസുകാരി വീട്ടു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല ആടുവളവ് സ്വദേശിയായ ജുമാന ബഷീറാണ് ഉമ്മയുമായുള്ള വഴക്കിനെത്തുടർന്ന് ജീവനൊടുക്കിയത്.
വൈകീട്ട് മൂന്നു മണിക്കാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജിൻഷയെ വീട്ടുകാർ കണ്ടത്. തുടർന്ന് വീട്ടുകാർ കണ്ടു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. മേഴത്തൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുമാന.
തുടർനടപടികൾക്കായി തൃത്താല പോലീസ് വരികയും പോസ്റ്റുമോർട്ടം തുടങ്ങിയ നടപടികൾക്കായി ഭൗതികശരീരം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ ആത്മഹത്യാ വർധിച്ചതായുള്ള റിപ്പോർട്ടുകൾ സംസ്ഥാന തലത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും മറ്റും നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
