നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു

 തൊടുപുഴ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൂലമറ്റം മാടപ്പള്ളില്‍ അരുണ്‍ (ഉണ്ണി 21) യാണ് അപകടത്തില്‍പ്പെട്ടത്.



ഒളമറ്റത്തിന് സമീപത്ത് വച്ച്‌ ഇന്നലെ ഉച്ചക്കായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ അരുണിനെ അത് വഴി മറ്റ് വാഹനങ്ങളില്‍ വന്നവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post