ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു



തൃശ്ശൂര്‍: പോട്ടൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മെമു ട്രെയിന്‍ തട്ടി മരിച്ചത്.

രാവിലെ എട്ടരയോടെയാണ് അപകടം. പരിശോധനയ്ക്കിടെ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറുകയായിരുന്നു പ്രമോദ്. എന്നാല്‍ ഈ ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ പ്രമോദിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post