ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം, ഡ്രൈവർ മരിച്ചു, നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ച് തകർന്നു



പാലക്കാട്:പത്തിരിപ്പാലയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു. 

കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരിയിലിഠിച്ചു. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. 


പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയിൽ പഴയലെക്കിടി സെക്കന്റ് വില്ലേജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്സംഭവം. കോട്ടായിലെ ഭാര്യവീട്ടിൽ പോയി വരികയായിരുന്നു ബാബുരാജ്. വണ്ടിയിൽ മകളും പേരക്കുട്ടിക്കും ഒപ്പമായിരുന്നു പാലപ്പുറം വീട്ടിലേക്ക്   മടങ്ങുന്നതിനിടെയാണ് അപകടം. 


അപകടത്തെ തുടർന്ന്  നാട്ടുകാർ ബാബുരാജിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഒറ്റപ്പാലത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 


Post a Comment

Previous Post Next Post