കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം



ആലപ്പുഴ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. പുന്നപ്ര പറവൂർ കൊല്ലാപറമ്പിൽ ലാൻസന്റെയും ലിജിയയുടെയും മകൻ ലിയാനാണ് ആലപ്പുഴ ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. ലാൻസണാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.


 കാലുകൾക്ക് ഒടിവ് പറ്റിയ ലാൻസൻ (40) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലിജിയയ്ക്കും പരുക്കേറ്റു.

പൂങ്കാവിൽ മരണാനന്തര ചടങ്ങിൽ

പങ്കെടുത്ത് മടങ്ങുകയായിരുന്നു

കുടുംബം.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ

മെഡിക്കൽ കോളജ്

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും

മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

Post a Comment

Previous Post Next Post