റോഡരികിൽ നിര്‍ത്തിയിട്ട കാറിനു പുറകില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.



തൃശ്ശൂർ പെരുമ്പിലാവ്

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടി കോഴിത്തറ വീട്ടില്‍ ജ്യോതിയുടെ മകന്‍ 18 വയസ്സുള്ള അമല്‍ , ബ്രഹ്മകുളം കൊങ്ങണത്ത് വീട്ടില്‍ അഹമ്മദ് കബീര്‍ മകന്‍ 19 വയസ്സുള്ള മുഹമ്മത് ഹസീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊച്ചാഴ്ച രാവിലെ എട്ടരയോടെ കൊരട്ടിക്കര ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.


ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര മേഖലയില്‍ നിര്‍മ്മിച്ച അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് അപകടക്കെണിയുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം സംഭവിച്ചിരുന്നു



Post a Comment

Previous Post Next Post