വയനാട് മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



വയനാട്.അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ കാണാതായ ഇയാൾക്കു വേണ്ടി പുലർച്ച വരെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. പിന്നീട് അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ ഇന്ന് രാവിലെ 8.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സ്വകര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ  ചെയ്തതാണ് എന്നാണ്  നിഗമനം

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post