കാർ യാത്രക്കിടെ കാട്ടാനയുടെ ആക്രമണം യുവാക്കൾക്ക് പരിക്ക്

 


 വയനാട്പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ യുവാക്കൾക്ക്

പരിക്ക്. കൽപ്പറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്ക് കാറിൽ

യാത്ര ചെയ്യുകയായിരുന്ന പെരിക്കല്ലൂർ കുഞ്ചിറക്കാട്ട്

ജോബിറ്റ് മാതൃ (32), സുഹൃത്ത് ചേലൂർ സ്വദേശി റെന്നി

സെബാസ്റ്റ്യൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. കേണിച്ചിറ

പുൽപ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വെച്ച് രാത്രി പത്ത്

മണിയോടെയാണ് ഇവരുടെ കാർ കാട്ടാന

ആക്രമിച്ചത്.

പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ

പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്കുകൾ സാരമുള്ളത

ല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ വാഹനത്തിന്

കേടുപാടുകൾ സംഭവിച്ചു.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post