തിരുവനന്തപുരത്ത് 5പേർ ഒഴുക്കിൽ പെട്ടു 3പേർ മരണപ്പെട്ടു 2പേരുടെ നില ഗുരുതരം



തിരുവനന്തപുരം കല്ലാർ വട്ടക്കയത്തു ഒഴുക്കിൽപ്പെട്ട് 3പേർ മരിച്ചു 2പേരുടെ നില ഗുരുതരം.. ബീമാപ്പള്ളി സ്വദേശികൾ ആണ് അപകടത്തിൽപ്പെട്ടത്

ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. മരിച്ച ഫിറോസ് എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനാണ്. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലെത്തിച്ചു.


വിനോദസഞ്ചാരത്തിനായി കല്ലാറിലെത്തിയ അഞ്ചംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത് . രണ്ടു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി. രക്ഷപെട്ടവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.


മുന്നറിയിപ്പ് അവഗണിച്ച്‌ , മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് കയത്തില്‍ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം ഒഴുക്കില്‍പ്പെട്ടത് പെണ്‍കുട്ടിയാണെന്ന് പ്രദേശവാസി പറഞ്ഞു. രക്ഷപെടുത്താന്‍ ഇറങ്ങിയവര്‍ പിന്നീട് അപകടത്തില്‍പെടുകയായിരുന്നു




Post a Comment

Previous Post Next Post