കോവളം ബീച്ചിൽ കൈവരി തകർന്ന് അപകടം : വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്ക്‌ പരിക്ക്
തിരുവനന്തപുരം: കോവളം ബീച്ചിൽ കൈവരി

തകർന്ന് അപകടം. അപകടത്തിൽ നാല്

വിനോദസഞ്ചാരികൾക്ക് പരിക്കുപറ്റി.വയനാട്

സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അതേസമയം, മണ്ണിടിഞ്ഞ് റോഡ് തകർന്നതോടെ

ഒറ്റപ്പെട്ട പൊൻമുടിയിലേക്ക് താത്ക്കാലിക

പാതയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം.

മണ്ണിടിഞ്ഞ പന്ത്രണ്ടാം വളവിന് മുൻപ്

പതിനൊന്നാം വളവിൽ നിന്ന് പതിമൂന്നാം

വളവിലേക്ക് വഴിയൊരുക്കും.

=

പ്രദേശവാസികൾക്ക് മാത്രമായാണ്

താത്ക്കാലിക പാതയൊരുക്കുന്നത്. റോഡ്

പഴയപടിയാക്കുന്നതുവരെ സഞ്ചാരികൾക്ക്

പ്രവേശനമുണ്ടായിരിക്കില്ല.കനത്ത

മഴയെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ്

പന്ത്രണ്ടാം വളവിൽ റോഡ് ഇടിഞ്ഞ് താഴ്ന്നത്.

ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളും

കെടിഡിസി ജീവനക്കാരും ഒറ്റപ്പെട്ടിരുന്നു. ഇവരെ

മാറ്റാനുള്ള ശ്രമങ്ങൾ രാത്രിതന്നെ

ആരംഭിച്ചിരുന്നു. പൊൻമുടിയിലെ ലയങ്ങളിൽ

180 കുടുംബങ്ങളാണ് താമസിക്കുന്നത്.

Post a Comment

Previous Post Next Post