പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി



തൃശ്ശൂർ കൊടുങ്ങല്ലൂർ: പുഴയിൽ കാണാതായ

വിദ്യാർത്ഥിയുടെ മൃതദേഹം

കണ്ടെത്തി. പുല്ലൂറ്റ് വി.കെ. രാജൻ

മെമ്മോറിയൽ ഹൈസ്കൂളിലെ

പത്താം ക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ

ബാബുവിന്റെ (17) മൃതദേഹമാണ്

ചാപ്പാറ പുഴയിൽ നിന്ന് ബുധനാഴ്ച

ഉച്ചയോടെ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് പുഴയിൽ

കുളിക്കാനിറങ്ങിയ ജസ്റ്റിൻ ബാബു

വെള്ളത്തിൽ മുങ്ങി

താഴുകയായിരുന്നു. നാട്ടുകാരും

ഫയർഫോഴ്സും തെരച്ചിൽ

നടത്തിയെങ്കിലും മൃതദേഹം

കണ്ടെത്താനായില്ല. അപകടം നടന്ന

സ്ഥലത്തിന് സമീപത്ത് നിന്നാണ്

മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post