ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനടയാത്രരക്കാരിയായ വീട്ടമ്മ മരിച്ചു.


അമ്പലപ്പുഴ: ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനടയായി പോകുകയായിരുന്ന വീട്ടമ്മ മരിച്ചു.പുറക്കാട് അഞ്ചാം വാർഡിൽ ചിറപ്പറമ്പ് വീട്ടിൽ ബഷീറിൻ്റെ ഭാര്യ സീനത്ത് (52) ആണ് മരിച്ചത്. ഇന്ന് രാത്രി 7-15 ഓടെ ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടിയിലായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന സീനത്തിൻ്റെ ദേഹത്ത് ബൈക്ക് ഇടിച്ചായിരുന്നു അപകടം. റോഡിൽ തല ഇടിച്ചു വീണ സീനത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജാസ്മിൻ, ബിസ്മി. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു

Post a Comment

Previous Post Next Post