അമലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് പാലത്തിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്


തൃശ്ശൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് പാലത്തിൽ ഇടിച്ച് അപകടം.ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി ശ്രബിക്കൽ വീട്ടിൽ ജിധീഷ് പോളിനാണ് പരിക്കേറ്റത്.

പഴങ്ങൾ കയറ്റി പോവുകയായിരുന്ന പിക്കപ്പ് അമല ആശുപത്രിക്ക് സമീപമുള്ള പാലത്തിൽ

നിയന്ത്രണം വിട്ട് ഇടിക്കുകയാ,യിരുന്നു.

തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇടിയുടെ ആഘാതത്തിൽ വാഹനവും പാലത്തിൻ്റെ കൈവരിയും തകർന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post