മലപ്പുറം കൊണ്ടോട്ടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട് തൃശിലേരി കത്തി അമർന്നു




 വയനാട് മന്തവാടി   തൃശിലേരിക്ക് സമീപം

ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു

മൊട്ടയ്ക്ക് സമീപം കാർ കത്തി നശിച്ചു 

മലപ്പുറം കൊണ്ടോട്ടി പാപ്പാട്ട് ബിജുവും കുടുംബവും സഞ്ചരിച്ച  ടാറ്റ നാനോ കാറാണ് പൂർണമായി കത്തി നശിച്ചത്. തൃശിലേരിയിലെ ബന്ധുവിന്റെ മരണവീട്ടിൽ പോയി തിരിച്ചു വരുമ്പോൾ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാറിന്റെ പുറക് ഭാഗത്ത് നിന്നും കരിഞ്ഞ ഗന്ധം അനുഭവപ്പെട്ട ബിജു ഉടനെ വാഹനം  നിർത്തി കുടുംബത്തോടൊപ്പം കാറിൽ നിന്നും പുറത്തിറങ്ങിയ  പാടും കാർ പിന്നോട്ട് നിരങ്ങി നീങ്ങി തീയാളി പടരുകയായിരുന്നു.

മാനന്തവാടിയിൽ നിന്നും 2 യൂണിറ്റ് അനി സംരക്ഷ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ വി.പി. വിശ്വാസ്,  അസി.സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) പി.എം അനിൽ, ഫയർ and റെസ്ക്യൂ ഓഫിസർമാരായ വി.പി.വിനോദ്, ഇ.കെ.ആസിഫ്, ശശി. കെ.ജി, സുധീഷ്.കെ, സതീഷ്.എ.ബി, ഗോപിനാഥൻ ടി.പി, വിനു

കെ.എം, ധീരജ്.പി, ഹോംഗാർഡുമാരായ വിജയാനന്ദൻ, ഇ.ജെ. കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്തീയണച്ചത്.





Post a Comment

Previous Post Next Post