അജ്ഞാത വാഹനമിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്



തൃശ്ശൂർ  അരിമ്പൂർ: വയോധികനായ കാൽനട

യാത്രക്കാരന് വാഹനമിടിച്ച്

ഗുരുതരമായി പരിക്കേറ്റു. അരിമ്പൂർ

ഉദയനഗർ സ്വദേശി

കാഞ്ഞിരത്തിങ്കൽ ഈനാശു (65 )

വിനാണ് പരിക്കേറ്റത്.

ഇയാളെ മുളംകുന്നത്തുകാവ്

മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അത്യാഹിത വിഭാഗത്തിൽ

ചികിത്സയിലുള്ള ഈനാശു

അപകടനില  തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ

പറഞ്ഞു. രണ്ടു ദിവസം മുൻപ് എറവ്

കരുവാൻവളവിൽ വച്ച് രാവിലെ

ആറരയോടെയായിരുന്നു സംഭവം.

മാനസികാസ്വാസ്ഥ്യമുള്ള ആളാണ്

ഈനാശു. തൃശൂർ മുതൽ എറവ്

വരെയുള്ള റോഡിലൂടെ ഈനാശു

റോഡരികിലൂടെ നടന്നു പോകുന്നത്

കാണാത്തവർ വിരളമായിരിക്കും.

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.

എറവ് രണ്ടാം വാർഡിൽ

സ്ഥാപിച്ചിട്ടുള്ള സി സി ടി വി

ക്യാമറകൾ അന്തിക്കാട് പോലീസ്

പരിശോധിച്ച് വരികയാണ്.

Post a Comment

Previous Post Next Post