ചെറുമുക്ക്‌ സ്വദേശി കർണ്ണാടകയിൽ വെച്ച് ഷോക്കേറ്റ് മരിച്ചു.



മലപ്പുറം തിരുരങ്ങാടി  ചെറുമുക്ക്

സ്വദേശി കർണ്ണാടകയിലെ

ഗുൽബർഗ ജില്ലയിലെ ഔറാദ്

എന്ന സ്ഥലത്തെ ബേക്കറിയിൽ

വെച്ച് ഷോക്കേറ്റ് മരിച്ചു.

സലാമത്ത് നഗർ സ്വദേശി

വളപ്പിൽ കുഞ്ഞാലൻ (76)

ആണ് ഷോക്കേറ്റ് മരിച്ചത്

.സംഭവസ്ഥലത്തു വെച്ച് തന്നെ

കുഞ്ഞാലൻ മരിച്ചു.

വെള്ളിയാഴ്ച രാത്രി 9

മണിക്കാണ് സംഭവം. നാൽപ്പത് വർഷത്തോളമായി

കർണ്ണാടകയിൽ ബേക്കറി

നടത്തി വരികയായിരുന്നു .ഭാര്യ

;പാത്തുമ്മു . മക്കൾ; മുനീർ,

അക്ബർ, മുഹമ്മദ് അലി,

ഷാഫി, ജമീല. മരുമക്കൾ:

മൈമൂന, സാജിദ, നസീബ,

സഹോദരങ്ങൾ ; അലവി ഹാജി,

ഹംസ, കുഞ്ഞീമ, മറിയാമു,

സൈനബ . പരേതരായ

മൊയ്ദീൻ കുട്ടി അഹമ്മദ്. ഗുൽബർഗ ഗവര്മെന്റ്

ആശുപത്രിയിൽ നിന്ന്

പോസ്മോര്ട്ടം കഴിഞ്ഞു

നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഖബറടക്കം നാളെ ചെറുമുക്ക്

മഹല്ല് ജുമാമസ്ജിദിൽ വെച്ച്

നടക്കും.



Post a Comment

Previous Post Next Post