പാമ്പ് കടിയേറ്റ് മരണത്തോട് മല്ലടിച്ച യുവതിക്ക് പുതുജീവൻ നൽകി നിലമ്പൂർ ജില്ലാ ആശുപത്രി.

 



നിലമ്പൂർ: പോത്ത്കല്ല് പാതിരിപ്പാടം നല്ലംതണ്ണി മഞ്ഞക്കണ്ടിയിൽ അബ്ദുറഹിമാന്റെ ഭാര്യ റസിയ ബീഗം (55) ത്തിനാണ് തിങ്കളാഴ്ച രാവിലെ 8:30 ഓടെ പാമ്പിന്റെ കടിയേറ്റത്. പറമ്പിൽനിന്നും പപ്പായ പറിക്കുന്നതിനിടയിൽ കാലിൽ മുള്ള് കുത്തിയതായി സംശയം തോന്നിയ റസിയ ബീഗം, വീട്ടിലെത്തി കുഴഞ്ഞു വീണു. ആരോഗ്യനില വഷളായതോടെ വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ലാ അശുപത്രിയിൽ എത്തിച്ചപ്പോഴേക്കും, ഹൃദയവും ശ്വാസകോശവും നിലച്ച രീതിയിൽ ആയിരുന്നു. ഡോ.ഷിനാസ് ബാബുവിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘം കഠിന പ്രയത്നത്താൽ റസിയ ബീഗത്തിന്റെ ജീവൻ തിരിച്ചുപിടിച്ചു. 15 കുപ്പി ആന്റിവെനം നൽകിയും, കൃത്രിമ ശ്വാസത്താലും, ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലും മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കണ്ടു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post