മലപ്പുറം ദേശീയപത 66 AR നഗർ കുളപ്പുറം അത്താണിക്കൽ ഇന്ന് വൈകുന്നേരം 4:15ഓടെ ആണ് അപകടം KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി കക്കാട് സ്വദേശി അമ്പാടി നൗഷാദ് എന്നവരുടെ മകൻ ഫാസിൽ എന്ന യുവാവിന് പരിക്ക്. അപകട വിവരം അറിഞ്ഞെത്തിയ കുളപ്പുറം ഡ്രൈവേഴ്യ്‌സ് യൂണിയൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും. തുടർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി
