പാലാ വാളികുളത്ത് കുടിവെള്ള ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു ; മരിച്ചത് ഉള്ളനാട് സ്വദേശി


വാളികുളത്ത് കുടിവെള്ള ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഉള്ളനാട് സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരനാണ് മരിച്ചത്. ഉള്ളനാട് കൂടമറ്റത്തില്‍ ബേബി ജോസഫ് (45) ആണ് അപകടത്തില്‍ മരിച്ചത്. 


ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ വെള്ളം കയറ്റിയെത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെ ആകാത്തതില്‍ റോഡില്‍ വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുന്‍പ് ഇതേ സഥലത്തു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പാലാ പോലീസ് കേസെടുത്തു


Post a Comment

Previous Post Next Post