തീ പൊള്ളലേറ്റ കേച്ചേരി സ്വദേശിനിയായ അധ്യാപിക മരിച്ചു

 



തൃശ്ശൂർ കുന്നംകുളം:തീപൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.കേച്ചേരി പട്ടിക്കര കിഴക്കുമുറി മമ്മസ്രായില്ലത്ത് വീട്ടില്‍ അനൂപ് റഹ്‌മാന്റെ ഭാര്യ ഷെറിനാണ് (26) മരിച്ചത്. ബുധനാഴ്ച്ച രാവിലെ വീട്ടിലെ അടുക്കളയില്‍ വെച്ചാണ് തീപൊള്ളലേറ്റത്. അടുപ്പ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. നാട്ടുക്കാരും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് മുളങ്കുന്നത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ചിറക്കല്‍ ഐ.ജി. സ്‌കൂളിലെ അധ്യാപികയാണ്.


Post a Comment

Previous Post Next Post