പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം ചെമ്മാട് കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലിയിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞെത്തിയ 3പെരേയും നാട്ടുകാരും. ബന്ധുക്കളും ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്  തെഹൽക്കാ ആംബുലൻസ്  പ്രവർത്തകരും മെട്രോ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.   ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം  പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ ആണ് അപകടം.

Post a Comment

Previous Post Next Post