തൃശ്ശൂരില്‍ നിന്ന് വേളാങ്കണ്ണിക്ക് പോയ തീര്‍ത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; 4 മരണം, 40 പേര്‍ക്ക് പരിക്ക്



തൃശ്ശൂർ : ഒല്ലൂരില്‍ നിന്നും വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. നെല്ലിക്കുന്ന് സ്വദേശികളായ 4 പേര്‍ മരിച്ചു.


തമിഴ്നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആണ് അപകടം നടന്നതെന്നാണ് വിവരം. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.


തൃശ്ശൂര്‍ നെല്ലിക്കുന്ന്‌ സ്വദേശി ലില്ലി (63), റയോണ്‍ (8) എന്നിവരാണ് മരിച്ചത്.  40 പേര്‍ക്ക് പരിക്കുണ്ട്. അപകട സമയത്ത് ബസ്സിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകട സമയത്ത് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് എന്ന ബസാണ്  അപകടത്തില്‍പ്പെട്ടത്

Post a Comment

Previous Post Next Post