അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ..




കൊല്ലം കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം മാളു ദമ്പതികളുടെ മകൾ ശിവാനി (12)യാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30യോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post