സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവ് മുങ്ങി മരിച്ചു



അമ്പലപ്പുഴ: സുഹൃത്തിൻ്റെ വീട്ടിലെത്തിയ തുമ്പോളി സ്വദേശിയായ യുവാവ് കഞ്ഞിപ്പാടത്താറ്റിൽ മുങ്ങി മരിച്ചു.തുമ്പോളി പള്ളിക്കൽ തയ്യിൽ ലോറൻസ് – ലിൻസി ദമ്പതികളുടെ മകൻ അനൂപ് (24) ആണ് മരിച്ചത്.ആറാട്ടുവഴി ഹോണ്ട ഷോറൂമിൽ ജോലിക്കാരനായ അനൂപ് കഞ്ഞിപ്പാടത്ത് സുഹൃത്തിൻ്റെ വീട്ടിൽ എത്തിയതായുന്നു.വൈകിട്ട് 6-30ഓടെ കഞ്ഞിപ്പാടത്ത് ആറ്റിൽ സുഹൃത്തുക്കളൊത്ത്കുളിക്കുമ്പോൾ കാൽ വഴുതി കാണാതാകുകയായിരുന്നു. നാട്ടുകാരും, അമ്പലപ്പുഴ പൊലീസും, തകഴി അഗ്നിശമന സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.സഹോദരി അലീന.

Post a Comment

Previous Post Next Post