സ്കൂട്ടർ അപകടത്തിൽ ചെറുകാട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു



 ചെറുകാട്ടൂർ: കോഴിക്കോട് പൊറ്റമ്മലിൽ വാഹനാപകടത്തിൽ ചെറുകാട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടിൽ കെ.ഡി തോമസി ന്റെയും ഡെയ്സിയുടെയും മകൻ നൈജിൽ എസ് ടോം (31) ആണ് മരിച്ചത്. നൈജിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപെട്ടാണ് മരണമെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതായും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു നൈജിൽ എസ് ടോം.ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങൾ:ഡനീഷ, സ്റ്റാനിയ.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post