തിരൂരിൽ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


മലപ്പുറം തിരൂർ പുറത്തൂർ ബസ്റ്റാന്റിന് സമീപം ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് അപകടം. ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ പുറത്തൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുറത്തൂർ കളൂർ സ്വദേശി മര വെട്ടാം നമ്പ്രത്ത് മാധവൻ എന്നവരുടെ മകൻ വിമൽ (23) ആണ് മരണപ്പെട്ടത് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ മറ്റു നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും 

Post a Comment

Previous Post Next Post