അങ്കമാലി: തിരക്കേറിയ നായത്തോട് കവലയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം.
കാലടിയില്‍ നിന്നും അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ ദിശയിലേക്ക് പോകുന്ന ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മേയ്ക്കാട് നമ്ബ്യാരത്തുപാറയില്‍ എല്‍ദോ ഏലിയാസി(33)നാണ് ഗുരുതര പരിക്കേറ്റത്. ഏലിയാസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നായത്തോട് കവല എയര്‍പോര്‍ട്ടിലേക്ക് തിരിയുന്ന ജംഗ്ഷനായതു മൂലം നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ശരിയായ രീതിയില്‍ മീഡിയന്‍ സ്ഥാപിക്കാത്തത് മൂലം അപകടം ഇവിടെ സംഭവിക്കുന്നത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.
