കോട്ടയം : എംസി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് കെഎസ്ആർടിസി സിസ്റ്റം കാറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്നു കാർ എതിർ ദിശയിൽ നിന്ന് എത്തിയ കെഎസ്ആർടിസി ബസുമായി തെള്ളകം നൂറ്റൊന്ന് കവലയ്ക്ക് സമീപത്തുവച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന പന്ത്രണ്ട് വയസുള്ള കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്നയാളെ സമീപവാസിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം.
