എറണാകുളത്ത്ഭ ർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു



കൊച്ചി എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ചുറ്റികകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് സംഭവം. 30 കാരനായ ഭർത്താവ് രജീഷാണ് 27കാരിയായ അനുവിനെ കൊല്ലപ്പെടുത്തിയത്. അനുവിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. സംശയത്തിന്റെ പേരിലയിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയായ ഭർത്താവ് രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്

Post a Comment

Previous Post Next Post