പാലക്കാട്: പാലക്കാട് കണ്ണാടിയിൽ നാല് പേർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്
പരിക്കേറ്റ വിനീഷും റെനിലും കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗങ്ങൾ ആണ്.
ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനിൽ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാൽ തിരിച്ചടവിൽ രണ്ടു മൂന്നു തവണ വീഴ്‌ച വന്നു.
അതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാൽ തങ്ങൾ ഇടപെട്ട് പിരിച്ചുവിട്ടു. എന്നാൽ രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് റെനിൽ പറയുന്നു.
അക്രമിസംഘം ആറോളം പേരുണ്ടായിരുന്നു. പുറത്താണ് തനിക്ക് പരിക്കേറ്റത്. കണ്ണാടി സ്വദേശിയായ, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഓട്ടോഡ്രൈവറാണ് പണം പലിശക്കെടുത്തത്. കാറിൽ നിന്നും ഇറങ്ങിയ ഉടൻ അക്രമികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും റെനിൽ പറഞ്ഞു
.jpg)