തലശ്ശേരി : തലശ്ശേരി പുന്നോലിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മാതൃക റെയിൽ റോഡിലെ നബീലിൽ താമസിക്കുന്ന സിദ്ദീഖ് ആണ് മരണപ്പെട്ടത്
കാസർക്കോട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL-10 B A 5309 കാർ പുന്നോൽ കുറിച്ചിയിൽ ചീമ്പന്റവിട അജയന്റെ കടയുടെ മുന്നിൽ വച്ച് നിയന്ത്രണം വിട്ട് കാൽ നട യാത്രക്കാരനായ സിദ്ദീഖിനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും. ആക്ടീവയിലും ബൈക്കിലുമായി ഇടിച്ചു നിൽക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പാടെ തകർന്നു.
സുബഹ് നമസ്കാരത്തിനായ് പള്ളിയിലേക്ക് നടന്ന് പോവുകയായിരുന്നു സിദ്ദീഖ്
അപകടത്തിന് ശേഷം സിദ്ദീഖ് അരമണിക്കൂറോളം റോഡിൽ കിടന്നു.
ഈ സമയമത്രയും സിദ്ദിഖ് ജീവനുവേണ്ടി പിടിയുകയായിരുന്നു. നാട്ടുകാരോ, മറ്റുള്ളവരോ ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല
പിന്നീട് അപകടത്തിൽപ്പെട്ട കാറിലുണ്ടായവർ തന്നെ സിദ്ദീഖിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
6:30 ഓടെയാണ് പോലീസ് സംഭവത്തെത്തിയത്
പുന്നോൽസലഫി മസ്‌ജിദ് ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമാണ് സിദ്ധീക്ക് സാഹിബ് .
ഭാര്യ പുന്നോലിൽ സാമൂഹ്യ കാരുണ്യപ്രവർത്തന മേഖലകളിൽ നിറ സാന്നിധ്യമായ സുമയ്യ സിദ്ധീഖ് മദ്രാസിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി. മമ്മു സാഹിബിൻ്റെ മകനാണ്
